ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കും

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28ന് പ്രധാനമന്ത്രി ചെയ്യാനിരിക്കെ ചടങ്ങ് പ്രതിപപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും. ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയതിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. ത്രിണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 19 പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.

അതേസമയം രാഷ്ട്രപതിയെ ചടങ്ങിന് ക്ഷണിക്കാത്തത് ഭരണഘനാ പദവിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.