പൊന്ന് തൊട്ടാൽ പൊള്ളും,സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

സ്വര്‍ണ വില പവന് 50,000 രൂപയിലെത്താന്‍ ഇനി 1400 രൂപയുടെ കുറവ് കൂടി മാത്രം.

ഇന്ന് (മാര്‍ച്ച് 9) സ്വര്‍ണ വില ഗ്രാമിന് 50 രൂപയുടെ വര്‍ധനയാണുണ്ടായത്. 6075 രൂപയാണ് ഇന്ന് ഗ്രാമിന് വില. പവന് 48600 രൂപയും.

ഇന്നലെ ഗ്രാമിന് 6025 രൂപയായിരുന്നു. പവന് 48200 രൂപയും.

മാര്‍ച്ച് 1 മുതലാണ് സ്വര്‍ണവില കുതിപ്പ് തുടങ്ങിയത്. അന്ന് ഗ്രാമിന് 5790 രൂപയും പവന് 46,320 രൂപയുമായിരുന്നു. എന്നാല്‍ മാര്‍ച്ച് 2 ന് ഗ്രാമിന് 5875 രൂപയായി. പവന് 47000 തൊടുകയും ചെയ്തു.