വിഴിഞ്ഞത്തെ 335 കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കും

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാനുള്ള ആശ്വാസനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 335 കുടുംബങ്ങൾക്ക് സർക്കാർ വാടകവീടുകൾ നൽകും. പ്രതിമാസം 5,500 രൂപ വാടകയായി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മുട്ടത്തറയിൽ കണ്ടെത്തിയ ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഫ്ലാറ്റിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനായി ടെണ്ടർ വിളിക്കും. പുനരധിവാസ പാക്കേജ് എത്രയും വേഗം നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.