ഇന്ത്യയിലെ ആദ്യ ഫ്ലക്‌സ് ഫ്യുവൽ വാഹനം എത്തി!

ഇന്ത്യയിലെ ആദ്യ ഫ്ലക്‌സ് ഫ്യുവൽ വാഹനം പുറത്തിറക്കി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കമ്പനിയുടെ പുതുതലമുറ കൊറോള ആൾട്ടിസിനെ അടിസ്ഥാനമാക്കിയാണ് ഫ്ലക്‌സ് ഫ്യുവൽ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരിയാണ് വാഹനം ആദ്യമായി പുറത്തിറക്കിയത്. പെട്രോളും എഥനോളും ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കുന്ന വാഹനമായാണ് കൊറോള ആൾട്ടിസ് പുറത്തിറക്കിയിരിക്കുന്നത്.

ടൊയോട്ടയുടെ പ്രാദേശിക യൂണിറ്റാണ് സെഡാൻ വികസിപ്പിച്ചെടുത്തത്. ഇത് ഫ്ലെക്സ് ഇന്ധന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കും. ഫ്ലെക്സ് ഫ്യുവൽ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഉയർന്ന ശതമാനം എഥനോൾ മിശ്രിത ഇന്ധനത്തിൽ പ്രവർത്തിക്കാൻ ടെക് എഞ്ചിനെ അനുവദിക്കുന്നു. ഇത് പെട്രോൾ ഉപഭോഗം കുറയ്ക്കും.

ഫ്ലെക്സ്-ഫ്യൂവൽ ഹൈബ്രിഡ് കാറിന് 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 20 മുതൽ 100 ശതമാനം വരെ മിശ്രിത എഥനോൾ എന്നിവയിൽ പ്രവർത്തിക്കാൻ കഴിയും. 2025 ഓടെ എല്ലാ കാർ നിർമ്മാതാക്കളും ഫ്ലെക്സ് ഇന്ധനത്തിൽ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള കാറുകൾ വാഗ്ദാനം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.