ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ; ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. യുവതാരം ഇഷാൻ കിഷൻ 126 പന്തിൽ ഇരട്ടസെഞ്ചുറി കുറിച്ചു. 23 ഫോറും 9 സിക്സറുമാണ് നേടിയത്. ഇഷാന്റെ ഇരട്ട സെഞ്ചുറി മികവിൽ ഇന്ത്യ 40.1ആം ഓവറിൽ 340/3 എന്ന നിലയിലാണ്.

തുടക്കത്തിലെ ഓപ്പൺ ശിഖർ ധവാനെ ( 8 പന്തിൽ 3 റൺസ്) മെഹിദി ഹസ്സൻ എൽബിയിൽ കുടുക്കിയെങ്കിലും ഇഷാൻ കിഷനും വിരാട് കോലിയും പരിക്കില്ലാതെ ഇല്ലാതെ ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു. ഇഷാൻ കിഷാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു തുടക്കത്തിൽ തുണയായത്.