JEE മെയിന്‍ സെഷന്‍-1 ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2022 (ജെഇഇ) ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം 14 വിദ്യാര്‍ഥികള്‍ നൂറ് പേര്‍സന്റൈല്‍ നേടി. ഇതിൽ 13 പേർ ആൺ കുട്ടികളാണ്. 99.993 പെര്‍സന്റൈല്‍ സ്‌കോറുമായി തോമസ് ബിജു ചീരംവേലില്‍ ആണ് കേരളത്തില്‍ ഒന്നാമത്.

എൻസിഇആർടി പുസ്തകങ്ങൾ, മോക്ക് ടെസ്റ്റുകൾ, ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കുറിപ്പുകൾ എന്നിവ പരീക്ഷയിൽ മികച്ച സ്കോർ നേടാൻ സഹായിച്ചുവെന്ന് 100 മാർക്ക് നേടിയ ജാർഖണ്ഡ് സ്വദേശിയായ കുശാഗ്ര ശ്രീവാസ്തവ പറഞ്ഞു. ഫിസിക്സിൽ 99.946, കെമിസ്ട്രിയിൽ 100, മാത്തമാറ്റിക്സിൽ 99.976 എന്നിങ്ങനെയാണ് കുശാഗ്രയുടെ മാർക്ക്.

ജെഇഇ മെയിൻ സെഷൻ 1 ന്‍റെ ഫലങ്ങൾ ഇപ്പോൾ ബിഇ, B.Tech പേപ്പർ 2 (ബി ആർച്ച്, ബി പ്ലാനിംഗ്) ഫലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. https://jeemain.nta.nic.in/ വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ജൂലൈ 6 ന്, എൻടിഎ ഉത്തരസൂചിക പുറത്തിറക്കി. 8,72,432 അപേക്ഷകരിൽ 7,69,589 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതേസമയം, ജെഇഇ മെയിൻ സെഷൻ -2 പരീക്ഷ ജൂലൈ 21 മുതൽ 30 വരെ നടക്കും.