കെഎസ്‌ആർടിസി ബസ് സർവീസ് വീണ്ടും തുടങ്ങി

കണ്ണൂർ: കണ്ണൂർ-അരിമ്പ്ര- മയ്യിൽ റൂട്ടിലും തളിപ്പറമ്പ് -ചപ്പാരപ്പടവിലേക്കും സർവീസ് മുടങ്ങിയ കെഎസ്ആർടിസി ബസ് വീണ്ടും സർവീസ് തുടങ്ങി. കണ്ണൂരിൽനിന്ന് ആദ്യ സർവീസ് അരിമ്പ്രവഴി മയ്യിലേക്കും തുടർന്ന് തളിപ്പറമ്പുവഴി ചപ്പാരപ്പടവിലേ ക്കുമാണ് ബസ് ഓടിയിരുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സർവീസ് മുടക്കിയത് ജോലിക്ക് പോകുന്നവരുൾപ്പെടെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടു. ഇതേതുടർന്ന് എംഎൽ എമാരായ എം വി ഗോവിന്ദൻ, എം വിജിൻ എന്നിവർ ഇടപെട്ടാണ് വീണ്ടും സർവീസ്
തുടങ്ങിയത്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനവും നൽകി.