കെഎസ്‌ആർടിസിയുടെ ഡ്രൈവിങ്‌ സ്‌കൂളിൽ ഫീസ്‌ മുപ്പത് ശതമാനം കുറയും

കണ്ണൂർ: കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂളുകളിൽ പരിശീലനത്തിന്‌ സ്വകാര്യ സ്ഥാപനങ്ങളിലേതിനേക്കാൾ നിരക്ക്‌ കുറയും. മുപ്പത് ശതമാനം എങ്കിലും കുറവ്‌ വരുത്താനാണ്‌ ധാരണ. സംസ്ഥാനത്ത്‌ 22 കേന്ദ്രങ്ങളിലാണ്‌ കെ എസ് ആർ ടി സി ഡ്രൈവിങ് സ്‌കൂൾ തുറക്കുന്നത്‌.

ടൂവീലർ, എൽഎംവി, ഹെവി വാഹനങ്ങളിൽ ഡ്രൈവിങ്‌ പരിശീലനം ഉണ്ടാകും. ജില്ലയിൽ തലശ്ശേരിയിലാണ് പരിശീലന കേന്ദ്രം.
ഡ്രൈവിങ്‌ സ്‌കൂളിൽ അംഗീകൃത പാഠ്യ പദ്ധതി ഉണ്ടാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്‌. ഡ്രൈവിങ്‌ തിയറി, ട്രാഫിക്‌ നിയമങ്ങൾ, റോഡ് സുരക്ഷ, വാഹന പരിപാലനം എന്നിവ ഉൾപ്പെടുന്നതാകും പാഠ്യപദ്ധതി.