ഒരു സീസൺ കൊണ്ട് ‘1899’ ന് ഫുൾ സ്റ്റോപ്പിട്ട് നെറ്റ്ഫ്ലിക്സ്

പ്രമുഖ അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ‘1899’ സീരീസ് ഒരൊറ്റ സീസണോടെ അവസാനപ്പിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലർ സീരീസായ ഡാർക്കിന്‍റെ സ്രഷ്ടാക്കളായ ബാരണ്‍ ബോ ഒഡാറും ജാന്‍റെ ഫ്രീസും ചേർന്നാണ് ‘1899’ ഒരുക്കിയത്.

നെറ്റ്ഫ്ലിക്സ് നവംബർ 17 ന് ‘1899’മുഴുവൻ എപ്പിസോഡുകളുമായി ആദ്യ സീസണ്‍ സ്ട്രീം ചെയ്തിരുന്നു. ‘ഡാർക്ക്’ പോലുള്ള രണ്ടാമത്തെയും മൂന്നാമത്തെയും സീസണുകൾ ചെയ്ത് പരമ്പര അവസാനിപ്പിക്കാൻ തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അത് സഫലമായില്ലെന്നും ബാരനും ജാനും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യതമാക്കി.