പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ എന്‍ഐഎ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുക്കി എൻ.ഐ.എ. അറസ്റ്റ് ചെയ്ത നേതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യും. റെയ്ഡിന് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരള പോലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. താലിബാൻ മാതൃകയിലുള്ള മതമൗലികവാദം പ്രചരിപ്പിക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്നും കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആയുധ പരിശീലനം നൽകുന്നുണ്ടെന്നും എന്‍ഐഎ സൂചിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എൻഐഎ ഡിജി വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സംഘടനയെ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. 2017ലും നിരോധനത്തിനായുള്ള നീക്കം എൻഐഎ നടത്തിയിരുന്നു.

ഐഎൻഎസ് വിക്രാന്ത് എന്ന യുദ്ധക്കപ്പൽ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയപ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സന്നിഹിതനായിരുന്നു. ഈ സന്ദർശനത്തിനിടെയാണ് പോപ്പുലർ ഫ്രണ്ടിനെതിരായ നീക്കത്തെക്കുറിച്ച് ഡോവൽ സംസ്ഥാന പോലീസ് മേധാവിയുമായി സംസാരിച്ചത്. പിന്നീട് വിവിധ കേന്ദ്ര ഏജൻസികളുടെ യോഗം ചേർന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. തീവ്രവാദ ഫണ്ടിംഗ്, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, നിരോധിത സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

പോപ്പുലർ ഫ്രണ്ടിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ളതും പ്രധാനപ്പെട്ട ദേശീയ നേതാക്കൾ ഉള്ളതും കേരളത്തിലാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം കേരളത്തിൽ എൻ.ഐ.എ നടത്തിയ റെയ്ഡ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഭീകരസംഘടനയായ ലഷ്ക്കറെ തയ്ബയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദ് റസിസ്റ്റന്‍റ് ഫോഴ്സ് എന്ന സംഘടനയുടെ കമാന്‍ഡര്‍ സജാദ് ഗുള്‍ ഉള്‍പ്പെട്ട കേസിലാണ് കേരളത്തില്‍ നിന്നുള്ള എട്ട് നേതാക്കളെ അറസ്റ്റുചെയ്തത്. ഇവരെ വിവിധ കോടതികളില്‍ ഹാജരാക്കി.