ബഫര്‍ സോണിൽ ഹര്‍ജി നല്‍കില്ല; തീരുമാനം കൂടിയാലോചനയ്ക്ക് ശേഷമെന്ന് സര്‍ക്കാര്‍

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകാൻ സംസ്ഥാന സർക്കാർ വൈകും. ഹർജി നാളെ സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, സുപ്രീം കോടതി വിധി ഏറ്റവും കൂടുതൽ ബാധിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം പരിഗണിച്ച് പൊതു ഹർജി നൽകാനാണ് ആലോചന. കേന്ദ്രസർക്കാർ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്നും വനംമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സുപ്രീം കോടതി വിധിയിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിൽ ദുരിതബാധിത സംസ്ഥാനങ്ങളുടെ നിലപാട് പരിഗണിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം പൊതു ഹർജി നൽകുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തൽ. കേന്ദ്ര സർക്കാർ ഇതിൽ അനുകൂല നിലപാട് അറിയിച്ചതായി വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.