‘കൊട്ട മധു’വായി പൃഥ്വിരാജ്; ‘കാപ്പ’ ടീസർ പുറത്ത്

പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന ‘കാപ്പ’യുടെ ടീസർ പുറത്തിറങ്ങി. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അപർണ ആദ്യമായാണ് പൃഥ്വിരാജിനൊപ്പം എത്തുന്നത്.

തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദുഗോപന്‍റെ പ്രശസ്തമായ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ പൃഥ്വിരാജിന്‍റെ കൊട്ട മധു എന്ന കഥാപാത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അന്ന ബെൻ ആണ് മറ്റൊരു നായിക. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലുണ്ട്.