മണിപ്പൂരില്‍ സംഘര്‍ഷം; രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് തുടരുന്നു

മണിപ്പൂരില്‍ കലാപം കത്തി നില്‍ക്കുമ്പോള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. മേഖലകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് മെയ്‌തേയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളില്‍ ആണ് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുല്‍ കൂടികാഴ്ച നടത്തും.

എന്നാല്‍ സംഘര്‍ഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ഉയര്‍ത്തി ഈ മേഖലകളിലേക്ക് പോകുന്നതില്‍ നിന്ന് ഇന്നും രാഹുല്‍ ഗാന്ധിയെ പൊലീസ് വിലക്കിയേക്കുമെന്നാണ് വിവരം. റോഡ് മാര്‍ഗം പോകാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. വ്യോമമാര്‍ഗം പോകണമെന്നാണ് പൊലീസ് നിലപാട്. നിശ്ചയിച്ച പരിപാടികളില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.