വീണ്ടും ബഡ്ജറ്റ് ഫോണുകളുമായി റിയൽമി C30S ഇന്ന്

ഇതാ മറ്റൊരു ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ 10,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് റിയൽമി സി 30എസ്.

ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും 720×1,600 പിക്സൽ റെസല്യൂഷനും ഉണ്ട്.

ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ൽ പ്രവർത്തിക്കുന്നു, ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ, ഈ സ്മാർട്ട്ഫോണുകൾ 2 ജിബി റാമിലും 32 ജിബി ഇന്‍റേണൽ സ്റ്റോറേജിലും 3 ജിബി റാമിലും 32 ജിബി സ്റ്റോറേജിലും ലഭ്യമാണ്.