പഴങ്ങളുടെ മറവിലെ ലഹരികടത്ത്; കൂടുതൽ അറസ്റ്റുണ്ടായേക്കും

കൊച്ചി: പഴങ്ങളുടെ മറവിൽ രാജ്യത്തേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മയക്കുമരുന്ന് കണ്ടെയ്നർ പിടികൂടുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലെ മലയാളി ബിസിനസുകാരനായ മൻസൂർ തച്ചംപറമ്പിൽ തന്നോട് ഫോണിൽ സംസാരിച്ചിരുന്നതായി അറസ്റ്റിലായ വിജിൻ വർഗീസ് ഡിആർഐക്ക് മൊഴി നൽകിയിട്ടുണ്ട്. രാഹുൽ എന്നയാൾ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ ലഭിച്ച നിർദ്ദേശം. ഇയാൾക്കെതിരെ അന്വേഷണം നടക്കുകയാണ്.

എന്നാൽ അമർ പട്ടേൽ എന്നയാളാണ് മയക്കുമരുന്ന് കടത്തിയതെന്ന് മൻസൂർ പറയുന്നു. താൻ സംഭവസ്ഥലത്ത് ഇല്ലാത്തപ്പോളാണ് അമർ പട്ടേൽ കള്ളക്കടത്ത് നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. അന്വേഷണ സംഘം ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വിദേശ വിപണിയിൽ നിന്ന് 1,476 കോടി രൂപയുടെ മയക്കുമരുന്നാണ് ഡിആർഐ പിടികൂടിയത്.