ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ബയോപിക്കുമായി സുധ കൊങ്കര

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കരയായിരിക്കും ചിത്രം ഒരുക്കുക. സിനിമയുടെ റിസർച്ച് പുരോഗമിക്കുകയാണ് എന്നും 2023 അവസാനത്തോടെ സിനിമ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്.

‘ടാറ്റ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളിൽ ഒരാളാണ്, അദ്ദേഹത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് രേഖപ്പെടുത്തുന്നതിൽ അഭിമാനമുണ്ട്. ടാറ്റയുടെ ജീവിതത്തിന്റെ പല ഭാഗങ്ങളും ഈ സിനിമ കൊണ്ടുവരും. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമാണ്. തിരക്കഥാ ജോലികളും പുരോഗമിക്കുകയാണ്, അടുത്ത വർഷം അവസാനത്തിൽ ചിത്രീകരണം ആരംഭിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു’ സിനിമയോട് ചേർന്നുള്ള വൃത്തങ്ങൾ പറയുന്നു.

ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സൂര്യ അല്ലെങ്കിൽ അഭിഷേക് ബച്ചൻ സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.