പരസ്യത്തിൽ അധിക മുതൽ മുടക്കി;2022 ൽ സ്വിഗ്ഗിക്ക് കനത്ത നഷ്ടം

മുംബൈ: ഫുഡ് ഡെലിവറി അഗ്രിഗേറ്റർ സ്വിഗ്ഗി 2022 ൽ കനത്ത നഷ്ടം നേരിട്ടു. സ്വിഗ്ഗിയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം 2.24 മടങ്ങ് വർദ്ധിച്ച് 3,628.9 കോടി രൂപയായി. സ്വിഗ്ഗിയുടെ കഴിഞ്ഞ വർഷത്തെ ചെലവ് മുൻ വർഷത്തെ ചെലവിൻ്റെ 227 ശതമാനം അധികമായതാണ് കാരണം.

കമ്പനിയുടെ നഷ്ടം 2021 സാമ്പത്തിക വർഷത്തിൽ 1,616.9 കോടി രൂപയിൽ നിന്ന് ഉയർന്നപ്പോൾ, സ്വിഗ്ഗിയുടെ മൊത്തം ചെലവ് 2022 സാമ്പത്തിക വർഷത്തിൽ 9,748.7 കോടി രൂപയായി ഉയർന്നു. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിക്ക് പരസ്യങ്ങൾക്കും പ്രമോഷൻ ചാർജുകൾക്കുമായി അധിക ചെലവുകൾ ഉണ്ടായി. ഇത് 300 ശതമാനം കൂടുതലായിരുന്നു. ഇതിനർത്ഥം ഈ ചെലവ് 2021 ൽ 461 കോടി രൂപയിൽ നിന്ന് 2022 ൽ 1,848.7 കോടി രൂപയായി ഉയർന്നു.