‘ഷംഷേര’യുടെ ടീസർ റിലീസ് ചെയ്തു

രൺബീർ കപൂർ നായകനായ ഷംഷേര ജൂലൈ 22 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതിക്കൊപ്പം താരത്തിന്റെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ആക്ഷൻ എന്റർടെയ്നറിൽ സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരും അഭിനയിക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, റൺബീർ പരുക്കൻ ലുക്കിൽ നീളമുള്ള മുടിയും വലത് പുരികത്തിൽ ആഴത്തിലുള്ള മുറിവുമായി വളർന്ന താടിയുമായി കാണപ്പെടുന്നു. നാൽ വർഷത്തെ ഇടവേളയ്ക്ക് ശേഷം രൺബീർ കപൂർ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഷംഷേര. 2018 ൽ പുറത്തിറങ്ങിയ സഞ്ജുവാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.