കേരളത്തില്‍ ചൂട് കൂടും ; താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

കേരളത്തില്‍ കടുത്ത ചൂട് കുറച്ച് നാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്ക്- കിഴക്കന്‍ അറബിക്കടലില്‍ സമുദ്ര താപനില 1.5 ഡിഗ്രി വര്‍ധിച്ചിട്ടുണ്ട്.
അവിടെ നിന്ന് വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ട് ഉണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യാന്‍ സാധ്യത ഇല്ലെന്നും വിദഗ്ധര്‍ പ്രവചിച്ചു.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവ് ആയിരിക്കും എന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അനുമാനം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നും വ്യക്തമാക്കി.