ചൊവ്വാഴ്ച വരെ കൊടും ചൂട് തന്നെ

കണ്ണൂര്‍: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ രേഖപ്പെടുത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിൽ ഒഴികെ ചൊവ്വാഴ്ച വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ട്. വൈകുന്നേരങ്ങളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നും ശനി, ഞായർ ദിവസങ്ങളിൽ സമാനമായ രീതിയില്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.