നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സത്യം പുറത്തുവരണമെന്ന് നടി പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ ഇന്ദ്രജിത്ത് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ തുറമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സിനിമയുമായി തിരിച്ചുവരുന്നതിനെക്കുറിച്ച് തനിക്ക് എന്താണ് പറയാനുള്ളത് എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പൂർണിമ. പൂർണിമയുടെ വാക്കുകളിൽ…

‘തിരിച്ചുവരവ്’ എന്ന വാക്ക് വളരെ ഗൗരവമുള്ള ഒരു വാക്കാണെന്ന് തോന്നുന്നു. അവരിവിടെ കുഴപ്പമൊന്നുമില്ല. ആരും എവിടെയും പോയിട്ടില്ല. സത്യം പുറത്തുവരട്ടെ, നീതി വരട്ടെ, നന്മ വരട്ടെ. എല്ലാവർക്കും ഒരുപോലെയാവട്ടെ. സമൂഹം ശക്തമാകട്ടെ,” പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞു.