ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു; സവര്‍ക്കറെക്കുറിച്ചുളള പാഠഭാഗം വിവാദത്തിൽ

കർണാടക: കർണാടകയിൽ ഹിന്ദുമഹാസഭ നേതാവും ഹിന്ദുത്വ സൈദ്ധാന്തികനുമായ വി.ഡി.സവർക്കറെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ വിവാദത്തിൽ. ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മാതൃരാജ്യം സന്ദര്‍ശിക്കുമായിരുന്നു എന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പാഠഭാഗത്തിൽ ഉള്‍പ്പെടുത്തിയത്.

രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്കരണ സമിതി തയ്യാറാക്കിയ ഹൈസ്കൂൾ പാഠപുസ്തകത്തിലെ ഒരു അധ്യായമാണ് വിവാദമായത്. നേരത്തെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു.