കേരളത്തിലെ ആദ്യ രണ്ട് മങ്കിപോക്‌സ് കേസുകള്‍ക്ക് യൂറോപ്പുമായി ബന്ധമില്ല

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഒരു മരണം ഉൾപ്പെടെ ഇന്ത്യയിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം എട്ടായി ഉയർന്നതോടെ, രോഗവ്യാപനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശാസ്ത്രജ്ഞരും ഗവേഷകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തിൽ നിന്നുള്ള ആദ്യത്തെ രണ്ട് കേസുകളുടെ ജീനോം സീക്വൻസിംഗ് സൂചിപ്പിക്കുന്നത് യൂറോപ്പിലെ മങ്കിപോക്സ് അണുബാധയുമായി അവയ്ക്ക് ബന്ധമില്ലെന്നാണെന്ന് ഗവേഷകർ പറയുന്നത്. കേരളത്തിലെ ആദ്യത്തെ രണ്ട് മങ്കിപോക്‌സ് കേസുകള്‍ക്ക് ഗള്‍ഫിലേക്കുള്ള യാത്രാ ചരിത്രമുണ്ടെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ വിനോദ് സ്‌കറിയ പറയുന്നു.

2022 ലെ യൂറോപ്യൻ സൂപ്പർ സ്പ്രെഡർ സംഭവങ്ങളുമായും മങ്കി പോക്സ് പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട ബി .1 വംശപരമ്പരയുമായി താരതമ്യപ്പെടുത്തുമ്പോൾ, കേരളത്തിൽ നിന്നുള്ള രണ്ട് ജീനോമുകൾ (എ.2) വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നു.