ബാറ്റ്മാൻ്റെ ശബ്ദം; നടൻ കെവിൻ കോൺറോയ് അന്തരിച്ചു

ബാറ്റ്മാൻ്റെ ശബ്ദ നടൻ കെവിൻ കോൺറോയ് അന്തരിച്ചു. 66 വയസായിരുന്നു. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിൻ്റെ മരണ വാർത്ത വാർണർ ബ്രദേഴ്സ് ആനിമേഷനും സ്ഥിരീകരിച്ചു.

1992 മുതൽ ആരംഭിച്ച ആനിമേറ്റഡ് സീരീസിൽ ആണ് കോൺറോയ് ബാറ്റ്മാന് ശബ്ദം നൽകിത്തുടങ്ങിയത്. തുടർന്ന് ദി ന്യൂ ബാറ്റ്മാൻ അഡ്വഞ്ചേഴ്സ് (1997-1999), ബാറ്റ്മാൻ ബിയോണ്ട് (1999-2001), ജസ്റ്റിസ് ലീഗ് (2001-2004), ജസ്റ്റിസ് ലീഗ് അൺലിമിറ്റഡ് (2004-2006) എന്നിവയുൾപ്പെടെ നിരവധി ഡിസിഇയു സീരീസുകളിൽ അദ്ദേഹം ബാറ്റ്മാന് ശബ്ദം നൽകി.