‘തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പിന്‍റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 30 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 25 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. രൂപകം എന്ന രീതി ഉപയോ​ഗിച്ച് കഥപറച്ചില്‍ നടത്തിയിരിക്കുന്ന ചിത്രം കനപ്പെട്ട രാഷ്ട്രീയം പറയുന്ന ഒന്നാണ്. വ്യത്യസ്തമായ പ്ലോട്ടും ഘടനയുമൊക്കെയാണ് ചിത്രത്തിന്.

കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് സംഗീതവും ഒരുക്കിയിരിക്കുന്നത്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റ ചിത്രമായ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്‍റെ രചനയും മുരളി ഗോപിയാണ് നിർവഹിച്ചത്. ഇന്ദ്രജിത്ത് സുകുമാരൻ, ഇഷ തൽവാർ, സൈജു കുറുപ്പ്, ലുക്മാൻ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവരും അഭിനയിക്കുന്നു. 

സുനിൽ കെ.എസ് ആണ് ഛായാഗ്രാഹകൻ. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപി ആദ്യമായി നിർമ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണിത്.