മാന്ദ്യം ഉണ്ടാകും; വലിയ തുകയുടെ വാങ്ങലുകൾ നടത്തരുതെന്ന് ജെഫ് ബെസോസ്

ന്യൂയോർക്ക്: സാമ്പത്തിക മാന്ദ്യം വരുന്നതിനാൽ വലിയ തോതിലുള്ള വാങ്ങലുകൾ നടത്തരുതെന്ന് ശതകോടീശ്വരൻ ജെഫ് ബെസോസ്. ടിവികൾ, ഫ്രിഡ്ജുകൾ, കാറുകൾ തുടങ്ങിയ വിലകൂടിയ വസ്തുക്കൾ ഈ അവധിക്കാലത്ത് വാങ്ങാൻ പാടില്ലെന്ന് ഓൺലൈൻ ട്രേഡിംഗ് ഭീമനായ ആമസോണിന്‍റെ സ്ഥാപകനായ ബെസോസ് പറഞ്ഞു.

“വരും മാസങ്ങളിൽ പണം ചെലവഴിക്കുന്നത് കുറയ്ക്കുകയും പണം സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. കാറുകൾ, ഫ്രിഡ്ജുകൾ, ടിവികൾ മുതലായവ വാങ്ങുന്നതിൽ നിന്ന് അമേരിക്കയിലെ കുടുംബങ്ങൾ വിട്ടുനിൽക്കണം. കൂടുതൽ അപകടകരമായ ഒരു സാഹചര്യത്തെ നിങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. നിലവിലെ സാമ്പത്തിക സ്ഥിതി ക്രമത്തിലല്ല. കാര്യങ്ങൾ മന്ദഗതിയിലാണ്. പല മേഖലകളിൽ നിന്നും ജീവനക്കാരെ പിരിച്ചു വിടുകയാണ്”. ബെസോസ് പറഞ്ഞു.

തന്‍റെ 124 ബില്യൺ ഡോളർ മൂല്യമുള്ള ആസ്തിയിൽ ഭൂരിഭാഗവും സന്നദ്ധ സേവനങ്ങൾക്കായി ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആമസോൺ ഉൾപ്പെടെയുള്ള പ്രധാന കമ്പനികളിൽ നിന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് ബെസോസിന്‍റെ പ്രസ്താവന.