ടൊവിനോ ചിത്രം ഡിയർ ഫ്രണ്ട്; നാളെ തിയേറ്ററിൽ എത്തും

ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്ന് തിരക്കഥയെഴുതി വിനീത് കുമാർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’. ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നാളെ തീയേറ്ററുകളിലെത്തും. ടൊവീനോ തോമസും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. സഞ്ജന നടരാജൻ, അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസാണ് ചിത്രത്തിനു സംഗീതം ഒരുക്കിയത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിച്ചു. വിനീതിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഫഹദ് നായകനായി എത്തിയ ‘അയാൾ ഞാനല്ല’ എന്ന ചിത്രമായിരുന്നു ആദ്യം ഒരുക്കിയത്.