യുടിഎസ് ആപ്പിൽ പരിഷ്കാരം; ഇനി സ്റ്റേഷനിലെത്തിയും ടിക്കറ്റ് എടുക്കാം

തൃശ്ശൂർ: റെയിൽവേ സൗകര്യങ്ങൾക്കായുള്ള ആപ്പിൽ സമൂലമായ പരിഷ്കാരം. വിപുലമായ സൗകര്യങ്ങളോടെയാണ് ‘യുടിഎസ് ഓൺ മൊബൈൽ’ എന്ന ടിക്കറ്റിംഗ് ആപ്പ് പരിഷ്കരിച്ചിരിക്കുന്നത്. റിസർവേഷൻ ഇല്ലാത്ത പതിവ് യാത്രാ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, സാധാരണ യാത്രക്കാർക്കുള്ള സീസൺ ടിക്കറ്റുകൾ എന്നിവ ഇപ്പോൾ സ്വയം എടുക്കാം.

സ്റ്റേഷനിൽനിന്ന്‌ 20 മീറ്ററിനുള്ളിൽ വന്നാൽ ടിക്കറ്റ് എടുക്കാനാകില്ലായിരുന്നു. ആപ്പ് ഉപയോഗിച്ച് റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. സീസൺ ടിക്കറ്റ് എടുക്കുമ്പോൾ, അടുത്ത ദിവസത്തെ യാത്ര മുതലേ അനുവദനീയമാകൂ.