വാഹന പുകപരിശോധന; നിരക്കുകള്‍ ഉയര്‍ത്തി

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബിഎസ്-4 കാറ്റഗറി ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ കാലാവധി ആറ് മാസമായാണ് കുറച്ചത്. ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെ മറ്റ് ബി.എസ്.4 വാഹനങ്ങളുടെ വാലിഡിറ്റി ഒരു വർഷമായിരിക്കും.

ഇരുചക്രവാഹനങ്ങൾക്ക് 100 രൂപയാണ് ബിഎസ് 6ന് ഇനി ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോൾ, സിഎൻജി ഓട്ടോറിക്ഷകൾക്ക് 110 രൂപയാണ് പുതിയ ഫീസ്. ബിഎസ് 4ന് ആറ് മാസത്തെ വാലിഡിറ്റിയുണ്ട്. BS3 വരെ വർദ്ധനവില്ല.

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6ല്‍ പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമാക്കി.