വിഷൻ 2023; നയം വ്യക്തമാക്കി സൽമാൻ രാജാവ്

ജിദ്ദ: എണ്ണ വിപണിയെ പിന്തുണയ്ക്കാനും സ്ഥിരത കൈവരിക്കാനും സന്തുലിതമാക്കാനും രാജ്യം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് സൽമാൻ രാജാവ്. ശൂറ കൗൺസിലിന്‍റെ എട്ടാം സമ്മേളനത്തിന്‍റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യവെയാണ് രാജാവ് ഇക്കാര്യം അറിയിച്ചത്. സെഷനിലെ വെർച്വൽ പ്രസംഗത്തിൽ രാജാവ് സർക്കാരിന്റെ വിദേശ, ആഭ്യന്തര നയങ്ങളുടെ പ്രധാന സവിശേഷതകൾ വിശദീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും സമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുല്ല അൽ ഷെയ്ഖിന്‍റെ അധ്യക്ഷതയിലാണ് കൗൺസിൽ യോഗം ചേർന്നത്.

സമഗ്രവും സുസ്ഥിരവുമായ വികസന പ്രസ്ഥാനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഇപ്പോൾ വിഷൻ 2030 ന്‍റെ രണ്ടാം ഘട്ടത്തിലാണെന്നും സൽമാൻ രാജാവ് പറഞ്ഞു. ഈ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബിസിനസ് അന്തരീക്ഷം കൂടുതൽ സുഗമമാക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യും.

റഷ്യ-ഉക്രൈൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന സൗദി അറേബ്യയുടെ നിലപാട് രാജാവ് ആവർത്തിച്ചു.