മഹാരാഷ്ട്രയില്‍ ട്രക്കും-എസ്‌യുവിയും കൂട്ടിയിടിച്ച് അപകടം; 3 കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ട്രക്കും ബൊലേറോ എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നാഗ്പൂര്‍ – റായ്പൂര്‍ ദേശീയ പാതയില്‍ പിമ്പല്‍ഗാവ് സടക്കിലെ ഭുവ ദാബയ്ക്ക് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ‘ഒരു ബൊലേറോ ട്രക്കുമായി കൂട്ടിയിടിച്ചു. ബൊലേറോയില്‍ ഉണ്ടായിരുന്ന അഞ്ച് മുതിര്‍ന്നവരും മൂന്ന് കുട്ടികളും അപകടത്തില്‍ കൊല്ലപ്പെട്ടു’, പൊലീസ് അറിയിച്ചു.
