Latestകേരളം

മാമ്പഴം കഴിച്ചതിനെ തുടർന്ന് അസുഖം ബാധിച്ച്‌ രണ്ട് സഹോദരിമാർ മരിച്ചു

മംഗളൂരു.മാമ്പഴം കഴിച്ചതിനെ തുടർന്ന് അസുഖം ബാധിച്ച്‌ രണ്ട് സഹോദരിമാർ മരിച്ചു.ഹൈദരാബാദില്‍ ബിദാർ ജില്ലയിലാണ് സംഭവം . മൂത്ത സഹോദരിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ഔറാദ് താലൂക്കിലെ ഷെംബെല്ലി ഗ്രാമത്തില്‍ താമസിക്കുന്ന ഭവാനി മൈത്രേ (17), സഹോദരി സന്ധ്യാറാണി മൈത്രേ (14) എന്നിവരാണ് മരിച്ചത്. മൂത്ത സഹോദരി വിജയശ്രീ മൈത്രേ (19) ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച കുടുംബം വീട്ടില്‍ അത്താഴത്തിന് പിറകെ ബന്ധുക്കള്‍ കൊണ്ടുവന്ന മാമ്പഴം കഴിച്ചതായി പറയുന്നു. തുടർന്ന് നിരവധി കുടുംബാംഗങ്ങള്‍ക്ക് ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു.നില വഷളായതിനെത്തുടർന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭവാനിയും സന്ധ്യാറാണിയും ചികിത്സ തുടരുന്നതിനിടെ മരിച്ചു.വിജയശ്രീ ഗുരുതര നിലയില്‍ ചികിത്സയില്‍ തുടരുകയാണ്.കുടുംബം കഴിച്ച മാമ്പഴവുമായി ഇതിന് ബന്ധമുണ്ടോ അതോ മറ്റേതെങ്കിലും ഘടകമാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.ഹൈദരാബാദിലെ നാരായണ്‍ഗുഡ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.