മയ്യിലിൽ പിക്കപ്പ് വാൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി
മയ്യിൽ : മയ്യിൽ ചെക്യാട്ട്കാവിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെയാണ് സംഭവം.
കണ്ണൂർ ഭാഗത്ത് നിന്ന് മയ്യിലിലേക്ക് പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്.
അപകടസമയത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലോ റോഡരികിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചു
