Latestകണ്ണൂര്‍

പയ്യന്നൂർ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വിദേശമദ്യം മോഷണം; പോലീസ് അന്വേഷണം തുടങ്ങി

പയ്യന്നൂർ : പയ്യന്നൂരിലെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്ലെറ്റിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യം മോഷണം പോയ സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.ജൂലൈ 12-ന് വൈകിട്ട് 4.20 ഓടെയാണ് മോഷണം നടന്നതെന്നാണ് പരാതി.

ബെവ്കോ ഔട്ട്ലെറ്റിന്റെ ഇൻചാർജായ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി പി.കെ. നവീന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സ്റ്റോക്ക് പരിശോധിക്കുന്നതിനിടെ 3,140 രൂപ വിലവരുന്ന വിദേശമദ്യം കുറവായതായി കണ്ടെത്തി. തുടർന്ന് സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. ഇതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.സംഭവത്തിൽ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.