Latestദേശീയം

4 വയസുകാരനെ കാലില്‍ പൊക്കി റോഡില്‍ തലയടിപ്പിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍

നാല് വയസുകാരനെ കാലില്‍ പൊക്കി നിലത്തടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ റിക്ഷ ഡ്രൈവർ പിടിയില്‍.മുംബൈയിലെ വസായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കളിക്കുന്നതിനിടെ നാലുവയസുകാരൻ ഓട്ടോയില്‍ കയറിയത് കണ്ടതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്.

32കാരനായ അതുല്‍ കൊണ്ഡാരേയുടെ മകൻ വിഗ്നേഷിനാണ് അപ്രതീക്ഷിത ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. വസായി കോടതിക്ക് സമീപമുള്ള അനുപം ഘർ സങ്കുല്‍ അപാർട്ട്മെന്റിലായിരുന്നു അതുലും കുടുംബവും താമസിച്ചിരുന്നത്. അപാർട്ട്മെന്റ് പരിസരത്ത് തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ക്രൂരത നടന്നത്. വിഗ്നേഷും മറ്റു കുട്ടികളും കളിക്കുന്നതിനിടയില്‍ അപാർട്ട്മെന്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലൊന്നില്‍ കയറി.

ഇതു കണ്ടുകൊണ്ടാണ് ഓട്ടോ ഡ്രൈവർ സന്ദീപ് പവാർ ഓട്ടോയുടെ പരിസരത്തേക്ക് എത്തുന്നത്. കുട്ടിയെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കുന്നതിനിടെ മീറ്ററില്‍ കുട്ടിയുടെ മുഖമിടിപ്പിച്ച 27കാരൻ മറ്റുള്ളവർ നോക്കി നില്‍ക്കെ കുട്ടിയെ കാലില്‍ തൂക്കി റോഡില്‍ അടിക്കുകയായിരുന്നു. നിരവധി തവണ കുട്ടിയുടെ തല റോഡില്‍ അടിച്ച ശേഷം 27കാരനായ സന്ദീപ് പവാർ കുട്ടിയെ വലിച്ചിഴയ്ക്കുകയായിരുന്നു.