Latestദേശീയം

സ്‌കൂള്‍ ബസിന് മുകളിൽ ആൽമരം കടപുഴകി വീണ് 11 വയസുകാരന് ദാരുണാന്ത്യം

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ സ്‌കൂള്‍ ബസിന് മുകളിൽ ആൽമരം കടപുഴകി വീണ് 11 വയസുകാരന് ദാരുണാന്ത്യം. വിഹാന്‍ ശ്രീവാസ്തവ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നാണ് വിവരം. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 12 പേരെ സുരക്ഷിതമായി പുറത്തിറക്കി. ബാക്കിയുള്ള അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലു കുട്ടികള്‍ക്ക് സാരമായി മാത്രമേ പരിക്കേറ്റിട്ടുള്ളു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

തിലക് നഗറിലെ യൂണിവേഴ്‌സൽ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ബസ് കണ്ടക്ടറും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മമരം ഒടിഞ്ഞുവീഴാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുകയാണ് അധികൃതര്‍