സര്‍വകാല റെക്കോഡിട്ട് കേരളത്തിലെ പുതുവത്സര ‘അടിയോടടി’ ഒറ്റ ദിവസം 105 കോടിയുടെ മദ്യം
പുതുവത്സര മദ്യവില്‍പ്പനയില്‍ ബെവ്കോ ചരിത്രമെഴുതി. ഇത്തവണ 105 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്.ഡിസംബർ 31 ന് 105.78 കോടി രൂപയുടെ വില്‍പ്പനയാണ് വിവിധ ഔട്ട്ലെറ്റുകളിലൂടെ സംസ്ഥാനത്ത് നടന്നത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പുതുവത്സരാഘോഷത്തില്‍ 97.13 കോടി രൂപയുടെ വില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. എട്ട് കോടിയോളം രൂപയാണ് ഇക്കുറി വില്‍പ്പനയിലുണ്ടായ വർധന. ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് (92.89 കോടി രൂപ) ഏറ്റവുമധികം വിറ്റഴിച്ചത്. 9.88 കോടി രൂപയുടെ ബിയർ വിറ്റഴിച്ചപ്പോള്‍ 1.58 കോടി രൂപയുടെ വിദേശ നിർമിത മദ്യവും 1.40 കോടി രൂപയുടെ വെനും വിറ്റഴിച്ചു. 5.95 ലക്ഷം രൂപയുടെ വിദേശ നിർമിത വൈനാണ് പുതുവത്സര തലേന്ന് വിറ്റഴിച്ചത്.
