നിതിൻരാജ് മരണക്കേസ്: ഒന്നാംപ്രതി ഡോ. റാം പിടിയിലായതായി സൂചന
കണ്ണൂർ : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാംപ്രതി ഡോ. എം.കെ. റാമിനെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ആന്ധ്രാപ്രദേശിലെത്തി നടപടികൾ സ്വീകരിച്ചത്. ഇതിന് മുമ്പ് ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻരാജ് ഏപ്രിൽ 10-നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണയടക്കമുള്ള കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
