വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ പൊലീസിന്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. കര്‍ണാടകയിലെ ചാമരാജ് നഗറിലായിരുന്നു കുടുംബം ഉണ്ടായിരുന്നത്. ഇവിടെ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു.
കാണാതായി എട്ടാം ദിവസമാണ് കുടുംബത്തെ കണ്ടെത്തിയിരിക്കുന്നത്. തിരച്ചിലില്‍ ബാബു ഭാസ്കറിന്റെ മൂത്തമകന് വൈശാഖും ഭാഗമായിരുന്നു. അന്വേഷണ സംഘത്തിനൊപ്പം വൈശാഖും കര്‍ണാടകയിലെത്തിയിരുന്നു.
ശര്‍ക്കര വ്യാപാരം നടത്തുന്ന കുടുംബത്തിന് മൈസൂരുവില്‍ ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കര്‍ണാടകയില്‍ അന്വേഷണം വ്യാപിപ്പിച്ചത്. നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇവരുടെ പിക്കപ്പ് ജീപ്പ് കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു.
