ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; കണ്ണിനും മുഖത്തും ഗുരുതര പരിക്ക്
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുക്കള വാതില്‍ വഴി വീടിനുള്ളില്‍ കടന്നായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കുഞ്ഞിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു
