പത്തനംതിട്ട പൊലീസ് സ്റ്റേജില്‍ കയറി ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചു”; നടപടിയുണ്ടാകും, ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
പത്തനംതിട്ടയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് തകര്‍ത്തതില്‍ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചു.പൊലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നല്‍കി. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ചു നടപടി എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികള്‍ നടന്നു.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.
സ്റ്റേജിലേക്ക് കയറി പൊലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസ് പറഞ്ഞതനുസരിച്ച് പരിപാടി നിർത്തിയിട്ടും അതിക്രമം ഉണ്ടായെന്ന് ഡിജെ അഭിരാം സുന്ദർ ആരോപിച്ചു. തകര്‍ത്തത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പാണ് തകര്‍ത്തെന്നും അഭിരാം പറയുന്നു.അത്രയും കഷ്ടപ്പെട്ടാണ് ലാപ്ടോപ്പ് വാങ്ങിയത്.അതില്‍ ഒരുപാട് ഫയലുകളുമുണ്ടായിരുന്നു.അതായിരുന്നു പൊലീസുകാരന്‍ ഒരു നിമിഷം കൊണ്ട് തകര്‍ത്തത്.എന്നെപ്പോലെ ഒരുകലാകാരനെ സംബന്ധിച്ച് വല്ലാത്ത വിഷമം ഉണ്ടാക്കിയ സംഭവമാണിതെന്നും അഭിരാം പറഞ്ഞു.
