Latestദേശീയം

മൂന്നുവയസുകാരിയെ അമ്മാവനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

ബിഹാറിലെ പാട്‌നയില്‍ മൂന്നുവയസുകാരിയെ അമ്മാവനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അമ്മാവനായ 22കാരനെയും മറ്റൊരു പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്രധാന പ്രതിയായ അമ്മാവന്‍ ലഹരിക്ക് അടിമയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഇയാള്‍ തൊട്ടടുത്ത വയലിലേക്ക് എടുത്തുകൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച്‌ ഇയാളും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപ്പെട്ടു. സ്വകാര്യഭാഗത്തുനിന്ന് രക്തംവാര്‍ന്ന നിലയില്‍ കുഞ്ഞിനെ വയലില്‍ കണ്ടെത്തി. പാട്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് സുഖംപ്രാപിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നാമത്തെ പ്രതിയെ പിടികൂടാന്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.