Latestകണ്ണൂര്‍

ടി പുരുഷോത്തമന്റെ ചെമ്മീൻ കൃഷി ഷെഡ് തീവച്ചു നശിപ്പിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ ഷെഡ്ഡിന് തീയിട്ടതായി പരാതി. ഇയാള്‍ ചെമ്മീന്‍ കൃഷിയുടെ ഭാഗമായി നിര്‍മിച്ചിരുന്ന ഷെഡ്ഡിനാണ് തീയിട്ടത്. ടി പുരുഷോത്തമന്‍ എന്നയാളുടെ ഷെഡ്ഡിന് നേരെയാണ് ആക്രമണമുണ്ടായത്. മുന്‍പ് പുരുഷോത്തമന്റെ കാറിനും ആക്രമികള്‍ തീയിട്ടിരുന്നു. പയ്യന്നൂരിലെ മുന്‍ സിപിഐഎം നേതാവാണ് പുരുഷോത്തമന്‍. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. ചെമ്മീന്‍ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിക്കുന്ന ഷെഡ്ഡാണ് നശിപ്പിച്ചത്. ഇതിന് തൊട്ടടുത്താണ് കൃഷിയുള്ളത്. ഷെഡ്ഡിന്റെ ഭൂരിഭാഗവും കത്തി നശിച്ച നിലയിലാണ്. ആക്രമണം നടത്തിയത് ആരാണെന്നതില്‍ വ്യക്തതയില്ല.