Latestകേരളം

പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രം വഴി ചെയ്യാം

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്പെഷ്യൽ സ്കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർക്ക് അക്ഷയ കേന്ദ്രം മുഖേന ‘ജീവൻരേഖ’ വഴി ബയോമെട്രിക് രീതിയിൽ 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കാമെന്നും പ്രസ്തുത തീയതിക്കകം മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് 2026 നവംബർ മാസം മുതൽ പെൻഷൻ മുടങ്ങുമെന്നും കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി അറിയിച്ചു