കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി : പോലീസുകാരനെതിരെ പരാതി
കണ്ണൂർ: കണ്ണൂർ കോട്ടയില്‍ പൊലീസുകാരൻ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി.
കോട്ടയില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാൻ ഇയാള്‍ പണം ആവശ്യപ്പെട്ടതായി കാട്ടി കണ്ണൂർ, കൊല്ലം സ്വദേശികള്‍ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കി.പൊലീസ് അസോസിയേഷൻ നേതാവാണ് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ എന്നാണ് വിവരം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.
