പോളിയോ തുള്ളിമരുന്ന് വിതരണം 28-ന്
കണ്ണൂർ: ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഭാഗമായി ജില്ലയിൽ പോളിയോ തുള്ളി മരുന്ന് വിതരണം 28ന് നടക്കും.
അഞ്ചുവയസ്സിന് താഴെയുള്ള 1,41,810 കുട്ടികൾക്കാണ് ജില്ലയിൽ തുള്ളി മരുന്ന് നൽകാൻ ലക്ഷ്യമിടുന്നത്. ഇതിൽ 3166 പേർ അതിഥി തൊഴിലാളികളുടെ കുട്ടികളാണ്.
രണ്ട് തുള്ളി വീതമാണ് ഒരോ കുട്ടിക്കും നൽകുക. 28-ന് നിശ്ചിത ബൂത്തുകളിൽ നിന്നായിരിക്കും മരുന്ന് വിതരണം.
28, 29, 30 തീയതികളിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാർക്കറ്റ്, മറ്റു പ്രധാന പൊതുയിടങ്ങൾ എന്നിവയിൽ സജ്ജീകരിച്ച 49 ട്രാൻസിറ്റ് ബൂത്തുകൾ മുഖേന നൽകും.
ഈ മൂന്ന് ദിവസങ്ങളിലും 198 മൊബൈൽ ടീമുകൾ മുഖേനയും ജില്ലയിലുടനീളം തുള്ളി മരുന്ന് വിതരണം ചെയ്യും.
