റേഷൻ കാർഡ് പരിശോധന തുടങ്ങി
കോഴിക്കോട്: റേഷൻ കാർഡുകളുടെ പരിശോധനയും തരംമാറ്റൽ നടപടികളും തുടങ്ങി. ആദായനികുതി റിട്ടേൺ നൽകുന്നവർ ഉൾപ്പെട്ട കാർഡുകളാണ് പരിശോധിക്കുന്നത്
മുൻഗണനാ വിഭാഗം (മഞ്ഞ, എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാർഡുകളിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലും ആദായനികുതി അടയ്ക്കുന്നവരോ വാർഷിക വരുമാനം നിശ്ചിത പരിധിയിൽ കൂടുതലുള്ളവരോ ആണെങ്കിൽ വെള്ള കാർഡിലേക്ക് തരം മാറ്റും.
പാൻ – ആധാർ ലിങ്ക് വഴി ലഭിച്ച വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐടി സെല്ലിന് കൈമാറിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വാർഷിക വരുമാനം മൂന്ന് ലക്ഷത്തിന് മുകളിലുള്ളവരെ കണ്ടെത്തി സപ്ലൈ ഓഫീസുകൾക്ക് കൈമാറി.
ഭൂമി, വാഹനം, വായ്പ, ജിഎസ്ടി രജിസ്ട്രേഷൻ, ഇപിഎഫ്ഒ തുടങ്ങി പത്തിലധികം മേഖലകളിലെ വിവരങ്ങൾ പരിശോധിച്ചാണ് അനർഹരെ കണ്ടെത്തുന്നത്. ഫോണിൽ വിളിച്ച് പുനഃപരിശോധന നടത്തിയാണ് തരംമാറ്റൽ.
നികുതി റിട്ടേൺ സമർപ്പിച്ചവർക്ക് കാർഡ് വേർതിരിച്ച് മറ്റ് അംഗങ്ങളുടെ ആനുകൂല്യം നിലനിർത്താം
