Latestകേരളം

റിയാദില്‍ മലയാളി വിഷവാതകം ശ്വസിച്ച്‌ മരിച്ചു

റി യാദ്: സൗദിയിലെ റിയാദില്‍ മലയാളി വിഷവാതകം ശ്വസിച്ച്‌ മരിച്ചു. വേങ്ങര നെടുമ്ബറമ്ബ് സ്വദേശി കാങ്കട കടവൻ വീട്ടില്‍ ഇസ്മാഈല്‍ (51) ആണ് മരിച്ചത്.അസീസിയ്യയിലെ ഇദ്ദേഹത്തിന്റെ റൂമിലെ വാഷ്റൂമിലെ മാലിന്യ പൈപ് ക്ലീനാക്കാൻ വേണ്ടി ആസിഡ് ഒഴിച്ചിരുന്നു. ഇതറിയാതെ വാഷ്റൂമില്‍ പോയപ്പോള്‍ വിഷവാതകം ശ്വസിച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു.

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നസീറ, മക്കള്‍: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം റിയാദില്‍ ഖബറടക്കും