Latestകേരളം

സന്നിധാനത്ത് വിഷുക്കണി

ശബരിമലയിൽ വിഷുക്കണി ദർശനം ഏപ്രിൽ 15ന് നടക്കും. പുലർച്ചെ 4 മുതൽ 7 വരെ ഭക്തർക്ക് കണി കാണാം. ശ്രീകോവിലിൽ നിന്നുള്ള വിഷു കൈനീട്ടവും ലഭിക്കും. 14ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം കണി ഒരുക്കും. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിനായി 76 കെഎസ്ആർടിസി ബസുകൾ ഒരുക്കിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രത്യേക സർവീസുകളും ആരംഭിച്ചു.