Latestകേരളം

പൊതു വിദ്യാലയങ്ങളിൽ ജൂൺ, ജൂലായ് മാസങ്ങളിലെ ഉച്ചഭക്ഷണച്ചെലവ് അനുവദിച്ചു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ ജൂൺ, ജൂലായ് മാസങ്ങളിലെ ഉച്ചഭക്ഷണച്ചെലവ് മുൻകൂറായി അനുവദിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. 42 ദിവസം പ്രവൃത്തിദിനമായി കണക്കാക്കി 48,35,35,288 രൂപ കേന്ദ്രവിഹിതമായും 32,22,97,639 രൂപ സംസ്ഥാനവിഹിതമായും ആകെ 80,58,32,927 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓരോ ഉപജില്ലയി ലെയും ഉച്ചഭക്ഷണ അക്കൗണ്ടിലേക്കാണ് തുക കൈമാറിയിട്ടുള്ളത്. അതത് മാസം ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് വിദ്യാലയങ്ങൾക്ക് തുക കൈമാറും.

2025-26 വർഷത്തെ നീക്കിയിരി പ്പ് തുക ഉപയോഗിച്ചാണ് രണ്ടു മാസത്തെ ഉച്ചഭക്ഷണച്ചെലവ് അനുവദിച്ചിരിക്കുന്നത്. വർഷങ്ങൾക്കു ശേഷമാണ് ഉച്ചഭക്ഷണത്തിന് മുൻ കൂറായി തുക അനുവദിക്കുന്നത്.